ഡോ. ആറ്റുകാല്‍ രാധാകൃഷ്ണന്‍
ശ്രീ രാമന്‍ നായരുടേയും പരമേശ്വരി അമ്മയുടേയും മകനായി 1958 ജൂണ്‍ 9 ന് തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ ജനനം . 1979 ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീറിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് ജയന്തികെമിക്കല്‍സില്‍ ജോലിയില്‍ പ്രവേശിച്ചു . ചെറുപ്പത്തിലെ ജ്യോതിഷത്തില്‍ താല്‍പര്യം ഉള്ളതിനാല്‍ ജോലിയില്‍ ഇരിക്കെ ജ്യോതിഷ പഠനം തുടങ്ങി . 1982 ല്‍ ജോലി രാജിവച്ച് രമാജ്യോതിഷാലയം പേരൂര്‍ക്കടയില്‍ ആരംഭിച്ചു . തുടര്‍ന്ന് 1992 ല്‍ തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന് സമീപം പ്രശസ്ത ചലചിത്രതാരം മിസ്സ്. ഊര്‍വ്വശി രമാജ്യോതിഷാലയത്തിന്‍റ ഉദ്ഘാടനം നിര്‍വ്വഹിച്ചു ജ്യോതിഷ ഫലപ്രവചന രംഗത്ത് മൂന്ന് പതിറ്റാണ്ട് കാലത്തെ ഗവേഷണപ്രവര്‍ത്തന പരിചയമുള്ള ഡോ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് & മിഡില്‍ ഈസ്റ്റ് ചാനലില്‍ അവതരിപ്പിക്കുന്ന ""അനന്തം അഞ്ജാതം'' എന്ന നക്ഷത്ര വാരഫല പ്രവചന പരിപാടി 27 വര്‍ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു !
ജ്യോതിഷഗവേഷണത്തിലും ഫലപ്രവചനത്തിലും നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ആറ്റുകാല്‍ രാധാകൃഷ്ണന്‍ നടത്തിയിട്ടുള്ള ഫലപ്രവചനം നൂറുശതമാനം സത്യമായിട്ടുണ്ട് !
1993 ലെ ക്ഷേത്രനാദം അവാര്‍ഡ്, 1996 ലെ സാവര്‍ണ്ണീജ്യോതിഷ വിദ്യാപീഠത്തിന്‍െറ ജ്യോതിര്‍ഭൂഷണം ബഹുമതി, 1996 ല്‍ ഇന്‍റര്‍നാഷണല്‍ കൌണ്‍സില്‍ ഓഫ് ആസ്ട്രോളജിക്കല്‍ & ഓക്കല്റ്റ് സ്റ്റഡീസില്‍ നിന്നും ബിരുദാനന്തര ബിരുദം,1998 ല്‍ തെലുങ്കു യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ Dr. C.V.V. സുബ്ര്ഹമണ്യം നല്‍കിയ ഡോക്ടറേറ്റ് ബിരുദം, 1999 ല്‍ കേരള കലാകായിക സാംസ്ക്കാരിക വേദി നല്‍കിയ ബെസ്റ്റ് ആസ്ട്രോളജര്‍ അവാര്‍ഡ്, മികച്ച അവതാരകനുള്ള ഏഷ്യാനെറ്റ് സ്വര്‍ണ്ണമെഡല്‍, തിരുവനന്തപുരത്തെ കിഴക്കേകോട്ട പൌരസമിതി നല്‍കിയ ജ്യോതിഷ വാചസ്പതി ബഹുമതി, 2003 ല്‍ മികച്ച ജ്യോതിഷപരിപാടിക്കുള്ള സോളാര്‍ മിനിസ്ക്രീന്‍ അവാര്‍ഡ്, നെയ്ച്ചര്‍ ഫാന്‍സ് സൊസൈറ്റി 2004 ല്‍ നല്‍കിയ ജ്യോതിഷരത്നം അവാര്‍ഡ് 2006 ല്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ശ്രീ പൂയ്യം തിരുനാള്‍ ഗൌരീ പാര്‍വ്വതീഭായി തന്പുരാട്ടി തല്‍കിയ ജ്യോതിഷചക്രവര്‍ത്തി അവാര്‍ഡ് , കാലഘട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് 2006 ല്‍ നല്‍കിയ ദൈവജ്ഞശിരോമണി അവാര്‍ഡ് , 2007 ല്‍ ഫെബ്രുവരി 18 ന് ജ്യോതിഷ സന്ദേശം തിരുവനന്തപുരം വി.ജെ.റ്റി ഹാളില്‍ വച്ച് കാലടി ശ്രീ ശങ്കരായൂണിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ നല്‍കിയ ദൈവജ്ഞഭൂക്ഷണം ബഹുമതി എന്നിവ ഡോ. ആറ്റുകാല്‍ രാധാകൃഷ്ണനെ തേടിയെത്തിയ പുരസ്ക്കാരങ്ങളില്‍ ചിലതു മാത്രമാണ്.
ഏഷ്യനെറ്റിലെ അനന്തം അജ്ഞാതത്തിലൂടെ ലക്ഷകണക്കിന് ആരാധകരെ സൃഷ്്ടിച്ച ഡോ.ആറ്റുകാല്‍ രാധാകൃഷ്ണന്‍ കേരളകൌമുദി , ഒറ്റമൂലി, ബിഗ് ന്യൂസ് തുടങ്ങി നിരവധി പത്ര മാസികകളില്‍ എഴുതുന്ന ""നക്ഷത്രവാരഫല പ്രവചനം'' ജനശ്രദ്ധ ആകര്‍ഷിച്ചു മുന്നേറുന്നു.
ജ്യോതിഷരംഗത്ത് ലോകപ്രശസ്തനായി മാറികൊണ്ടിരിക്കുന്ന ഡോ.ആറ്റുകാല്‍ രാധാകൃഷ്ണന്‍ എഴുതിയ ആറ്റുകാല്‍ വിവാഹപൊരുത്തം ആറ്റുകാല്‍ നക്ഷത്രഫലം , ആറ്റുകാല്‍ ജ്യോതിശാസ്ത്രം , ആറ്റുകാല്‍ ജ്യോതിഷം, ആറ്റുകാല്‍ ഭഗവതീ എന്നീ ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.